പെരിന്തൽമണ്ണ: പട്ടികജാതി ക്ഷേമ സമിതി അങ്ങാടിപ്പുറം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും കരിയർ ഗൈഡൻസ് ക്ലാസും നടന്നു.പി.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.രമേശൻ ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ക്ലാസിന് പാങ്ങ് എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ശരണ്യ നേതൃത്വം നൽകി. അഡ്വ: ടി.കെ റഷീദലി, പി.കെ.എസ്. സംസ്ഥാന കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ, കെ.ദിലീപ്, വി.സി ശങ്കരനാരായണൻ, വിജയകുമാരി (മാളു), വി.പി. സുരേഷ് , കെ.സി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.