dog

തേഞ്ഞിപ്പലം: രാവിലെ മദ്രസയിലേക്ക് പോകുംവഴി എട്ടുവയസുകാരിക്ക് കടിയേറ്റു. ഉങ്ങുങ്ങൽ നെയ്യൻ അബൂബക്കർ സിദ്ദീഖിന്റെ മകൾ ഫാത്തിമ റിഷക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുവള്ളൂർ പഞ്ചായത്തിലെ അങ്ങാടികളും ഉൾ പ്രദേശങ്ങളും ഇപ്പോൾ തെരുവ് നായ്ക്കളുടെ വിളയാട്ട കേന്ദ്രമാണ്. രണ്ടു മാസത്തിനിടെ ഏഴാമത്തെ സംഭവമാണിത്. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.