
നിലമ്പൂർ: ഇടക്കിടക്ക് ഉണ്ടാകുന്ന ഡീസൽ വില വർദ്ധനവിൽ സ്വകാര്യ ബസ് ഉടമകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന തരത്തിൽ വൈദ്യുതി ബസുകൾ റോഡിലിറക്കി സർവീസ് നടത്താൻ ബസ് ഉടമകൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയുടെ സഹകരണത്തോടെ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ വർദ്ധനവ് അനിവാര്യമാണെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. താലൂക്ക് പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ, സംസ്ഥാന ട്രഷറർ പ്രദീപ്, ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, നിയാസ് ചാലിയാർ, എം.സി കഞ്ഞിപ്പ തുടങ്ങിയവർ പ്രസംഗിച്ചു