plus-one

മ​ല​പ്പു​റം​:​ ​നി​ര​വ​ധി​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​മ​ല​പ്പു​റ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​പ്ര​ശ്ന​മാ​യ​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റു​ക​ളു​ടെ​ ​അ​പ​ര്യാ​പ്ത​ത​യ്ക്ക് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​ന​ട​പ​ടി​യു​മാ​യി​ ​ഹൈ​ക്കോ​ട​തി.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലെ​ ​സീ​റ്റ് ​ക്ഷാ​മം​ ​കാ​ര​ണം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​ക​ടു​ത്ത​ ​അ​സൗ​ക​ര്യ​ങ്ങ​ൾ​ ​നേ​രി​ടു​ന്നു​വെ​ന്ന് ​നി​രീ​ക്ഷി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​അ​ധി​ക​ ​ബാ​ച്ചു​ക​ളും​ ​പു​തി​യ​ ​ബാ​ച്ചു​ക​ളും​ ​ഉ​ട​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശ​മേ​കി​യി​ട്ടു​ണ്ട്.​ ​മൂ​ന്നി​യൂ​ർ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ന് ​ബാ​ച്ച് ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​സ​യ​ൻ​സ്,​ ​കൊ​മേ​ഴ്സ്,​ ​ഹ്യു​മാ​നി​റ്റീ​സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ര​ണ്ട് ​മാ​സ​ത്തി​ന​കം​ ​മൂ​ന്ന് ​അ​ധി​ക​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​അ​പ്പീ​ലി​ലാ​ണ് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​സ്കൂ​ളു​ക​ളി​ലും​ ​പു​തി​യ​ ​ബാ​ച്ചു​ക​ളും​ ​അ​ധി​ക​ ​ബാ​ച്ചു​ക​ളും​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​മൂ​ന്നി​യൂ​ർ​ ​സ്കൂ​ളി​ന്റേ​ത് ​മാ​ത്ര​മാ​യു​ള്ള​ ​ആ​വ​ശ്യം​ ​ത​ള്ളു​ക​യും​ ​ചെ​യ്തു.​ ​ക​ടു​ത്ത​ ​സീ​റ്റ് ​ക്ഷാ​മം​ ​നേ​രി​ടു​ന്ന​ ​മ​ല​പ്പു​റ​ത്തി​ന് ​ഏ​റെ​ ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​താ​ണ് ​ന​ട​പ​ടി. കോ​ട​തി​ ​നി​‌​ർ​ദ്ദേ​ശ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പുതിയ ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​ഉ​ട​ൻ​ ​വ​ന്നേ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും.​ ​അ​ലോ​ട്ട്മെ​ന്റി​ൽ​ 50​ ​കു​ട്ടി​ക​ളെ​യാ​ണ് ​ഒ​രു​ ​ബാ​ച്ചി​ലേ​ക്ക് ​എ​ടു​ക്കാ​റു​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ശേ​ഷം​ ​താ​ത്ക്കാ​ലി​ക​ ​സീ​റ്റു​ക​ൾ​ ​വ​ഴി​ 15​ ​കു​ട്ടി​ക​ളെ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഒ​രു​ക്ലാ​സി​ൽ​ 65​ ​കു​ട്ടി​ക​ളെ​ന്ന​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​മ​ല​പ്പു​റ​ത്തെ​ ​പ്ല​സ് ​വ​ൺ​ ​ക്ലാ​സ് ​മു​റി​ക​ൾ.​ ​ഇത്തവണ മലപ്പുറംെ ഉൾപ്പടെയുള്ള ഏഴ് ജില്ലകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വ‌ർദ്ധനവുണ്ടാകും.

32,951 വിദ്യാർത്ഥികൾക്ക് സീറ്റ് വേണം

ഗ​വ​ൺ​മെ​ന്റ് ​വി​ഭാ​ഗ​ത്തി​ൽ​ 85​ഉം​ ​എ​യ്ഡ​ഡ് ​വി​ഭാ​ഗ​ത്തി​ൽ​ 88​ഉം​ ​സ്കൂ​ളു​ക​ളാ​ണ് ​ജി​ല്ല​യി​ലു​ള്ള​ത്.​ ​ആ​കെ​ 41,950​ ​മെ​റി​റ്റ് ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​വി.​എ​ച്ച്.​എ​സ്.​ഇ​ക​ളി​ലാ​യി​ 2,790​ ​മെ​റി​റ്റ് ​സീ​റ്റു​ക​ളു​മു​ണ്ട്.​ 77,691​ ​പേ​രാ​ണ് ​ഇ​ത്ത​വ​ണ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​ ​അ​ൺ​ ​എ​യ്ഡ​ഡി​ൽ​ 11,275​ ​സീ​റ്റു​ക​ളു​ണ്ട്.​ ​ഇ​വി​ടെ​ ​പ​ഠി​ക്ക​ണ​മെ​ങ്കി​ൽ​ ​വ​ലി​യ​ ​ഫീ​സ് ​ന​ൽ​ക​ണ​മെ​ന്ന​തും​ ​പ്ര​തി​സ​ന്ധി​യാ​ണ്.​ ​ആ​ദ്യ​ ​ആ​ലോ​ട്ട്മെ​ന്റി​നു​ ​മു​മ്പാ​യി​ ​ബാച്ച് വ‌ർദ്ധിപ്പിക്കുന്ന സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​വ​ന്നാ​ൽ​ ​ഏ​റെ​ ​ആ​ശ്വാ​സ​ക​ര​മാ​കും.​ ​മ​റി​ച്ചാ​യാ​ൽ​ ​വി​ദ്യാ​‌​ർ​ത്ഥി​ക​ൾ​ ​ത​ങ്ങ​ളു​ടെ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​വി​ഷ​യ​മ​ട​ക്കം​ ​മാ​റ്റി​വെ​ച്ച് ​വേ​ഗ​ത്തി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ക്കു​ക​ ​എ​ന്ന​ ​ചി​ന്ത​യി​ലേ​ക്ക് ​ഒ​തു​ങ്ങും. മാർജിനിൽ സീറ്റ് വർദ്ധനവ് താത്കാലിക പരിഹാരം മാത്രമാണ്.

നിലവിലെ മെറിറ്റ്, അൺ എയ്ഡഡ് സീറ്റുകൾ

സയൻസ്

മെറിറ്റ് - 17,600

അൺ എയ്ഡഡ് - 4,686

ആകെ - 22,286

കൊമേഴ്സ്

മെറിറ്റ് - 13,850

അൺ എയ്ഡഡ് - 4,089

ആകെ - 17,939

ഹ്യുമാനിറ്റീസ്

മെറിറ്റ് - 10,500

അൺ എയ്ഡഡ് - 2,500

ആകെ - 13,000

മലപ്പുറത്തെ മുഴുവൻ സ്കൂളുകളിലും പുതിയ ബാച്ചുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയതിൽ സന്തോഷമുണ്ട്. എല്ലാ സ്കൂളുകളിലും ബാച്ചുകൾ വേണം. വലിയ പ്രതിസന്ധി ഇതോടെ ഇല്ലാതാവും.

- അബ്ദുൾ അസീസ്,​

മൂന്നിയൂർ സ്കൂൾ മാനേജർ