f
പട്ടാമ്പി റോഡിൽ ഭീഷണിയായി നിന്നിരുന്ന വൻ മരങ്ങൾ വെട്ടിമാറ്റുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ പോസ്റ്റ് ഓഫീസിനും മൃഗാശുപത്രിക്കും കാലങ്ങളായി ഭീഷണിയായി നിന്നിരുന്ന വൻ മരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. സബ് കളക്ടരുടെയും, പെരിന്തൽമണ്ണ തഹസിൽദാരുടെയും, അഭ്യർത്ഥന പ്രകാരം ദൗത്യം ട്രോമാ കെയർ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. കെ.എസ്.ഇ.ബി, ടെലിഫോൺ എക്സ്‌ചേഞ്ച് ഉദ്യോഗസ്ഥരുടെ സഹകരണവുമുണ്ടായിരുന്നു. മലപ്പുറം ജില്ലാ ട്രോമാ കെയർ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്റഫ് വണ്ടൂർ, വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് സഹപ്രവർത്തകർ, പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഡെപ്യൂട്ടി ലീഡർ ഫവാസ് മങ്കട, സെക്രട്ടറി റഹീസ് കുറ്റിരി തുടങ്ങിയവർ പങ്കാളികളായി.