perunnal

പൊന്നാനി: കാലത്തിന്റെ മാറ്റത്തിലും മായാതെ പൊന്നാനിയിലെ കൈയ്യെഴുത്ത് പെരുന്നാൾ. ഹജ്ജ് പെരുന്നാളിന് മുമ്പുള്ള പൊന്നാനിയിലെ കുട്ടികളുടെ കുഞ്ഞു പെരുന്നാളാണ് കൈയ്യെഴുത്താഘോഷം. മദ്രസകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന കൈയ്യെഴുത്ത് ഒരിടവേളക്കുശേഷം വീണ്ടും സജീവമാകുകയാണ്. അറബി മാസത്തിലെ ദുൽഹിജ്ജ മാസം പിറന്നാളാണ് കൈയ്യെഴുത്തിന് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നത്. വലിയ പെരുന്നാളിന് മദ്രസ അടക്കുന്നതിന് തൊട്ടുമുന്നത്തെ ദിവസമാണ് കൈയ്യെഴുത്ത് നടക്കുക. ഇക്കാലത്തെ എഴുത്തിനിരുത്തിന്റെ മറ്റൊരു രൂപമായിരുന്നു ഇത്. കുട്ടികളുടെ കൈയ്യിൽ ആദ്യാക്ഷരം എഴുതി നൽകുന്നതായിരുന്നു കൈയ്യെഴുത്തായി കൊണ്ടാടിയിരുന്നത്. അറിവ് നേടേണ്ടതിനെ സംബന്ധിച്ച ഖുർആൻ വചനങ്ങളാണ് എഴുതിയിരുന്നത്.

പൊന്നാനി അങ്ങാടിയിലെ തോട്ടുങ്ങൽ പള്ളിയോട് ചേർന്ന മദ്രസത്തുൽ സുൽത്താനിയയിൽ അബ്ദുറഹിമാൻകുട്ടി മുസല്യാരുടെ നേതൃത്വത്തിൽ വിപുലമായി മുൻകാലങ്ങളിൽ കൈയ്യെഴുത്ത് നടന്നിരുന്നു. ഒരിടവേളക്കുശേഷം വീണ്ടുമത് സജീവമാകുകയാണ്. അലിയാർ പള്ളി മദ്രസ, ബദരിയ മദ്രസ, തെക്കേ പളളി മദ്രസ, തെക്കേക്കടവ് ഇൽമിയ മദ്രസ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കൈയ്യെഴുത്ത് നടന്നു.

പ്രത്യേക മഷിയും മുളപ്പേനയും

പൊ​ന്നാ​നി​യി​ൽ​ ​പ്ര​ത്യേ​ക​മാ​യി​ ​നി​ർ​മ്മി​ച്ച​ ​മ​ഷി​യാ​ണ് ​കൈ​യെ​ഴു​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​തി​ക​ച്ചും​ ​പ്ര​കൃ​തി​ദ​ത്ത​മാ​യി​രു​ന്നു​ ​ഇ​ത്.​ ​പ​രു​ത്തി​ക്കാ​യ​യു​ടെ​ ​തൊ​ലി​ ​ഉ​ണ​ക്കി​പ്പൊ​ടി​ച്ച് ​മ​ര​ത്തി​ന്റെ​ ​ക​റ​ ​ചേ​ർ​ത്താ​ണ് ​മ​ഷി​ ​ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.​ ​അ​രി​ ​വ​റു​ത്ത് ​ക​രി​യി​ച്ച് ​മ​ര​ത്തി​ന്റെ​ ​ക​റ​ ​ചേ​ർ​ത്തും​ ​മ​ഷി​ ​ഉ​ണ്ടാ​ക്കി​യി​രു​ന്നു.​ ​മ​ഷി​യി​ൽ​ ​പ​നി​നീ​ർ​ ​ചാ​ലി​ക്കു​ക​യും​ ​ചെ​യ്യും.​ ​കൈ​യ്യെ​ഴു​ത്ത് ​ന​ട​ക്കു​ന്ന​ ​ദി​വ​സം​ ​മ​ദ്ര​സ​യും​ ​പ​രി​സ​ര​വും​ ​വ​ർ​ണ്ണ​ ​തോ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​വ​ർ​ണ്ണ​ ​കൊ​ടി​ക​ൾ​ ​കൊ​ണ്ടും​ ​അ​ല​ങ്ക​രി​ക്കും.​ ​പു​തു​വ​സ്ത്രം​ ​ധ​രി​ച്ചാ​ണ് ​കു​ട്ടി​ക​ൾ​ ​കൈ​യ്യെ​ഴു​ത്തി​നെ​ത്തു​ക.​ ​കു​പ്പി​യി​ൽ​ ​നി​റ​ച്ച​ ​മ​ഷി​യി​ൽ​ ​മു​ള​കൊ​ണ്ടു​ണ്ടാ​ക്കി​യ​ ​പേ​ന​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​കൂ​ട്ട​ക്ഷ​ര​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​ ​ഒ​റ്റ​ ​അ​ക്ഷ​ര​ത്തി​ൽ​ ​ഖു​ർ​ആ​ൻ​ ​വ​ച​ന​ങ്ങ​ൾ​ ​എ​ഴു​തു​ക.

കലാപരിപാടികളും റാലിയും

കൈ​യ്യി​ലെ​ഴു​തി​യ​ ​എ​ഴു​ത്ത് ​കു​ട്ടി​ക​ൾ​ ​വീ​ട്ടു​കാ​ർ​ക്ക് ​കാ​ണി​ക്കും.​ ​തു​ട​ർ​ന്ന് ​വീ​ണ്ടും​ ​മ​ദ്ര​സ​യി​ലേ​ക്ക് ​പോ​കും.​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​മ​റ്റു​മു​ണ്ടാ​കും.​ ​ഉ​ച്ച​ക്ക് ​ഗം​ഭീ​ര​ ​ഭ​ക്ഷ​ണ​വു​മു​ണ്ടാ​കും.​ ​പ​ഴ​യ​ ​കാ​ല​ത്ത് ​തേ​ങ്ങ​ച്ചോ​റും​ ​ച​ക്ക​ര​ച്ചോ​റു​മാ​യി​രു​ന്നു​ ​വി​ഭ​വ​ങ്ങ​ൾ.​ ​ഇ​പ്പോ​ഴ​ത് ​നെ​യ്‌​ച്ചോ​റി​ലേ​ക്കും​ ​ബി​രി​യാ​ണി​യി​ലേ​ക്കും​ ​മാ​റി. ഭ​ക്ഷ​ണ​ശേ​ഷം​ ​കു​ട്ടി​ക​ളു​ടെ​ ​റാ​ലി​യു​ണ്ടാ​കും.​ ​എ​ല്ലാ​വ​രു​ടെ​ ​കൈ​യ്യി​ലും​ ​വ​ർ​ണ്ണ​ക്ക​ട​ലാ​സി​ൽ​ ​നി​ർ​മ്മി​ച്ച​ ​കൊ​ടി​യു​ണ്ടാ​കും.​ ​അ​റ​ബ​ന​മു​ട്ട് ​സം​ഘം​ ​ഒ​പ്പം​ ​ചേ​രും.​ ​പ്ര​വാ​ച​ക​ ​പ്ര​കീ​ർ​ത്ത​ന​ ​ഗാ​ന​ങ്ങ​ൾ​ ​പാ​ടി​ ​ചു​റ്റി​യ​ടി​ക്കും.​ ​ഇ​തു​കാ​ണാ​ൻ​ ​വീ​ട്ടു​കാ​ർ​ ​പു​റ​ത്തി​റ​ങ്ങി​ ​നി​ൽ​ക്കും.​ ​കാ​ഴ്ച്ച​ക്കാ​രാ​യി​ ​നി​ൽ​ക്കു​ന്ന​വ​ർ​ ​കു​ട്ടി​ക​ൾ​ക്ക് ​മ​ധു​രം​ ​വി​ത​ര​ണം​ ​ചെ​യ്യും.