
നിലമ്പൂർ: ബഷീർ ചുങ്കത്തറയുടെ 'കറന്റ്കാരന്റെ കഥകൾ ' കഥാസമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കെ.പി സീമ പുസ്തകം സ്വീകരിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബിന്ദു എൻ.എസ് പുസ്തകം പരിചയപ്പെടുത്തി. സി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.
സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ് വി.എ.എൻ നമ്പൂതിരി, ഇ. മനോജ്, കെ.പി ശ്രീനാഥ്, സി.പി സ്മിത തുടങ്ങിയവർ സംസാരിച്ചു.
കഥാകാരന്റെ കെ.എസ്.ഇ.ബി ജീവിതാനുഭവങ്ങളുടെ കഥാവിഷ്‌കാരമാണ് പുസ്തകം. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയാണ് പ്രസാധകർ.