പരപ്പനങ്ങാടി: ചെട്ടിപ്പടി തയ്യിലക്കടവ് റോഡിൽ ആനപ്പടി കോവിലകം റോഡ് ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് സ്വദേശികളായ രജേഷ്, തോട്ടത്തിലകത്ത് ഖാലിദ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.15 ഓടെ ചേളാരി ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ആനപ്പടി മൂലക്കൽ ജംഗ്ഷനിൽ നിന്നും നെടുവയലേക്ക് തിരിയുകയായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെയും തിരൂരങ്ങാടിയിലെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.