dog

നിലമ്പൂർ: കഴിഞ്ഞദിവസം നിലമ്പൂർ ടൗണിൽ പരിഭ്രാന്തി പരത്തിയ തെരുവുനായ വിഷയത്തിൽ അടിയന്തരമായി നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നിലപാട് തിരുത്തണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. കഴിഞ്ഞദിവസം നിലമ്പൂർ ടൗണിൽ പരിഭ്രാന്തി പരത്തിയ നായ സമ്പർക്കം പുലർത്തിയ മുഴുവൻ നായ്ക്കളെയും കണ്ടെത്തി പിടിച്ച് വാക്സിനേഷൻ നൽകും. പരിഭ്രാന്തി പരത്തിയ നായ ചത്തതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൃശൂർ മണ്ണുത്തി വെറ്ററിനറി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നായക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. മറ്റു നായ്ക്കളെ പിടിക്കുന്നതിന് നഗരസഭ പ്രത്യേക കൂടും സജ്ജമാക്കിയിട്ടുണ്ട്.