കുറ്റിപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കുറ്റിപ്പുറം ടെക്നിക്കൽ സ്‌കൂളിന് സമീപം ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റും തിരഞ്ഞെടുപ്പ് കൺവീനറുമായ കെ.ടി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സ്ഥാനാർത്ഥി വിജയകുമാർ കാടാമ്പുഴ, തിരഞ്ഞെടുപ്പ് ചെയർമാൻ വസന്തകുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശൻ, തിരുന്നാവായ മണ്ഡലം പ്രസിഡന്റ് അനീഷ് കുറ്റിയിൽ, സംസ്ഥാന കൗൺസിൽ അംഗം വി.വി രാജേന്ദ്രൻ,മണ്ഡലം ജനറൽസെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു.