
പെരിന്തൽമണ്ണ: പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ജില്ലാ പഠന ക്യാമ്പിന് ഏലംകുളം ഇ.എം.എസ് സ്മാരക സമുച്ചയത്തിൽ തുടക്കമായി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പാർട്ടിയും വർഗ്ഗ ബഹുജന സംഘടനകളും പി.കെ.എസും എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അയ്യപ്പൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഗം ചെയർമാൻ പി. ഗോവിന്ദ പ്രസാദ്, സി.പി സുനിൽ എന്നിവർ സംസാരിച്ചു.
വിവിധ വിഷയത്തിൽ പി.കെ.എസ് സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായ അഡ്വ: കെ. സോമപ്രസാദ്, കെ. ജയദേവൻ, വി. രമേശൻ ക്ലാസെടുത്തു. ഒന്നാം ദിനം ക്യാമ്പ് ഫയർ കലാ സംഗമം എന്നിവയോടെ സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് ഡോ: അനിൽ ചേലമ്പ്ര, എസ്. അജയകുമാർ എന്നിവർ ക്ലാസെടുക്കും.