
മലപ്പുറം: ജോയിന്റ് കൗൺസിൽ വനിതാ മുന്നേറ്റ ജാഥ നാളെ ജില്ലയിൽ പ്രവേശിക്കും. ഈ മാസം നാലിന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കും. വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സുഗതകുമാരി നയിക്കുന്ന ജാഥയ്ക്ക് രാവിലെ 10ന് ചെമ്മാട് സിവിൽ സ്റ്റേഷൻ പരിസരത്തും 11.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് പരിസരത്തും ഉച്ചയ്ക്ക് രണ്ടിന് മഞ്ചേരി സിവിൽ സ്റ്റേഷൻ പരിസരത്തും സ്വീകരണം നൽകും. ജില്ലയിലെ പര്യടനത്തിന്റെ സമാപനം നാളെ വൈകിട്ട് നാലിന് മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നടക്കും. സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കലാകാരി നഞ്ചിയമ്മയെ ആദരിക്കും. അഡ്വ. സുജാത വർമ്മ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, വനിതാവിഭാഗം ജില്ലാ സെക്രട്ടറി ടി. സീമ, ജില്ലാ പ്രസിഡന്റ് ജി. സത്യറാണി, കവിതാ സദൻ സംബന്ധിക്കും