താനൂർ: ദേശീയ മത്സ്യകർഷക ദിനാഘോഷത്തോട് അനുബന്ധിച്ച് മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു. താനാളൂരിലെ 90 വയസ് പിന്നിട്ട നെല്ലിക്കോട് പപ്പനെയാണ് ആദരിച്ചത്. കഴിഞ്ഞ 10 വർഷത്തിലധികമായി തന്റെ പുരയിടത്തിലെ 25 സെന്റ് വിസ്തൃതിയുള്ള കുളത്തിലാണ് അദ്ദേഹം മത്സ്യകൃഷി ചെയ്യുന്നത്.
താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡംഗം പി. ഷണ്മുഖൻ, ഫിഷറീസ് കോ ഓർഡിനേറ്റർ കെ. അലീന, അക്വാകൾച്ചർ പ്രൊമോട്ടർമാരായ ഒ.പി സുരഭില ബാലകൃഷ്ണൻ, കെ. രേഷ്മ തുടങ്ങിയവർ സംബന്ധിച്ചു.