
കോട്ടയ്ക്കൽ: ആയുർവേദ കുലപതി ഡോ:പി.കെ.വാരിയരുടെ വിയോഗത്തിന് ഒരാണ്ട് തികഞ്ഞ വേളയിൽ അദ്ദേഹത്തിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അനശ്വര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായിരിക്കും.
പി.കെ.വാരിയരുടെ സ്മരണയ്ക്കായി ആര്യവൈദ്യശാല ജീവനക്കാർ നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടുകളുടെ താക്കോൽദാനവും ഗവർണർ നിർവഹിക്കും. പി.കെ.വാരിയർ റിസർച്ച് ഫൗണ്ടേഷൻ രൂപവത്കരണ പ്രഖ്യാപനം മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ നിർവഹിക്കും. പൊതുസമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
ഇന്നലെ നടന്ന ശാസ്ത്ര സെമിനാർ നാക് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ഭൂഷൺ പട്‌വർദ്ധൻ ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ഡോ.എം. വിജയകുമാർ, ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ ഡയറക്ടർ ഡോ. തനൂജ നെസ്രി, ഡോ.രമ ജയസുന്ദർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ മോഡറേറ്ററായിരുന്നു. ആര്യവൈദ്യശാല സി.ഇ.ഒ ഡോ.ജി.സി. ഗോപാലപിള്ള, മാനേജിംഗ് ട്രസ്റ്റി ഡോ.പി. എം. വാരിയർ, ഡോ.കെ.വി.രാജഗോപാൽ, ഡോ.പി.ആർ.രമേഷ് എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: പി.കെ.വാരിയർ ഓർമ്മദിവസത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ സെമിനാറിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും