
പെരിന്തൽമണ്ണ: സംരംഭകരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരവും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും പെരിന്തൽമണ്ണ നഗരസഭയിൽ കുടുംബശ്രീ ഓഫീസിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓഫിസിലെത്തിയാൽ നേരിട്ടും അല്ലാത്ത ദിവസം ഫോണിലൂടെയും നിങ്ങളുടെ സ്ഥാപനത്തിലോ ഓഫീസുകളിലോ വന്ന് നിയമപരവും സാങ്കേതികവുമായ സഹായങ്ങൾ ചെയ്തു തരുന്നതിന് രണ്ട് ഇന്റേൺസുകളുടെ സേവനം നഗരസഭയിൽ ലഭ്യമാകും. ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു. ഹെൽപ്പ് ഡെസ്‌ക് നമ്പർ: 8589902435, 9495123035