
കോട്ടയ്ക്കൽ: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ. എം എച്ച്.എസ്.എസിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരട്ടക്കുട്ടികളുടെ സ്‌നേഹസംഗമം കൗതുകക്കാഴ്ചയായി. സ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ അറുപതിന് മുകളിൽ ജോടി ഇരട്ടകളാണ് പഠിക്കുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ അലി കടവണ്ടി, കെ സുധ, എസ്.എസ് ക്ലബ് കൺവീനർ കെ.ടി മൊയ്തീൻ റിയാസ്, അദ്ധ്യാപകരായ ടി. ഹരീഷ്, കെ. നിജ, കെ. സക്കീന, എ. ഉസ്നുൽ ഫാരിസ, പി. പ്രീത, നീത എന്നിവർ നേതൃത്വം നൽകി.