
നിലമ്പൂർ : മിനി ബൈപ്പാസിനോട് ചേർന്നുള്ള സ്ഥലത്ത് മാലിന്യം തള്ളുന്നതായി പരാതി.സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് രാത്രി സമയത്ത് മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നത്.
മിനിബൈപ്പാസിനോട് ചേർന്നുള്ള പടിഞ്ഞാറേ വീട്ടിൽ നാരായണൻകുട്ടിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയിട്ടുള്ളത്. ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണെന്നും കോഴി വേസ്റ്റ് ഉൾപ്പെടെ പലതവണയായി ഉപേക്ഷിച്ചതായി കാണാറുണ്ടെന്നും സ്ഥലമുടമ പറഞ്ഞു. കർശന നിരീക്ഷണം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.