cash
രൂപ

മലപ്പുറം: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അമ്പതിനായിരം രൂപയുടെ ധനസഹായത്തിന് ജില്ലയിൽ ലഭിച്ചത് 6,400 അപേക്ഷകൾ. ഇതിൽ 5,819 പേർക്ക് ഇതുവരെ ധനസഹായം ലഭിച്ചു. 581 അപേക്ഷകളാണ് അവശേഷിക്കുന്നത്. 29.05 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. കൊവിഡ് മരണങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള സമയപരിധി 90 ദിവസമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനുശേഷം അപേക്ഷ സമർപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ഗ്രിവൻസ് റിഡ്രസൽ കമ്മിറ്റിയെ സമീപിക്കണം. 581 അപേക്ഷകളിൽ 253 എണ്ണം ഗ്രിവൻസ് റിഡ്രസൽ കമ്മിറ്റിക്ക് മുമ്പാകെ പരിഗണനയിലുള്ളതും ശേഷിക്കുന്നവ നിരസിച്ചതുമാണ്. പി. ഉബൈദുള്ള എം.എൽ.എയുടെ നിയമസഭയിലെ ചോദ്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.