d

പെരിന്തൽമണ്ണ: വിൽപ്പനക്കായി കൊണ്ടുവന്ന ആറ് ലിറ്റർ വിദേശമദ്യവുമായി മേലാറ്റൂർ എടപ്പറ്റ സ്വദേശി പൊലീസ് പിടിയിൽ. പൊട്ടിയോടത്താൽ വടക്കുംപറമ്പ് സാജിലാണ് (38) മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച്ച പകൽ രണ്ടോടെ കീഴാറ്റൂർ മണിയാണിരിക്കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെയാണ് മദ്യവുമായി ഇയാൾ പിടിയിലായത്. എസ്.എച്ച്.ഒ സി.എസ് ഷാരോൺ, സീനിയർ സി.പി.ഒ മൻസൂർ അലിഖാൻ, സി.പി.ഒമാരായ ഐ.പി രാജേഷ്, എം. പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.