s

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് നിലമ്പൂർ മണലോടി സ്വദേശി തേക്കിൽ ശതാബിനെ (35) നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം പ്രതിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കർശന ഉപാധികളോടെയാണ് ശതാബിന് ഇളവ് അനുവദിച്ചത്. എന്നാൽ പിന്നീട് പ്രതി ഉപാധികൾ ലംഘിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ശതാബിനെ വിയ്യൂർ ജയിലിലേക്കയച്ചു.