d

പെരിന്തൽമണ്ണ: മലപ്പുറം, പെരിന്തൽമണ്ണ, മങ്കട ബ്ലോക്കുകളിലെയും പെരിന്തൽമണ്ണ, മലപ്പുറം നഗരസഭകളിലെയും സാക്ഷരത പ്രേരക്മാരുടെ മേഖലാതല യോഗം മങ്കട ബ്ബോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സാക്ഷരതാ മിഷൻ അസി. പ്രോജക്ട് കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ കെ.എം. സുജാത മേഖലാ തല യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോഡൽ പേരക്മാരായ എൻ. രമാദേവി, കെ. ശബരി കുമാരി, മങ്കട ബ്ലോക്ക് പ്രേരക് ഉമ്മുഹബീബ കെ, പ്രേരക് കെ ഹഫ്സത്ത് എന്നിവർ സംസാരിച്ചു. വരുന്ന മാസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വിശദീകരിച്ചു.