നടപ്പിലാക്കിയത് 'ക്വീൻ ഫിസിക്ക' എന്ന പേരിൽ നഗരസഭാ പദ്ധതിയിൽ
മലപ്പുറം: മലപ്പുറം നഗരസഭയിലെ വനിതകൾക്ക് അത്യാധുനിക സംവിധാനങ്ങളോടു കൂടി ഒരുക്കിയ വനിതാ ജിംനേഷ്യവും പ്രളയ ദുരിതാശ്വാസ സാഹചര്യങ്ങളിലും മറ്റു പൊതുവായ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഗസ്റ്റ് ഹൗസും നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. 'ക്വീൻ ഫിസിക്ക' എന്ന പേരിൽ നഗരസഭയുടെ കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ജിംനേഷ്യം നടപ്പിലാക്കിയത്. വനിതകൾ തന്നെയാണ് ജിംനേഷ്യത്തിന് നേതൃത്വം നൽകുന്നത്.
ജില്ലയിൽ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള ഒരുപ്രവർത്തനം നടപ്പിലാക്കുന്നത്. 35 ലക്ഷം രൂപ വാർഷിക പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ ജിംനേഷ്യത്തിൽ നഗരസഭാ പദ്ധതി വിഹിതമായി ചെലവഴിച്ചു.
രണ്ടുനിലകളായി ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള മുനിസിപ്പൽ ഗസ്റ്റ് ഹൗസും നഗരസഭയിൽ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യം ഉൾപ്പെടെ ഗസ്റ്റ് ഹൗസിൽ സജ്ജീകരിച്ചിട്ടുണ്ട്. 50 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും പ്രളയദുരന്ത ഘട്ടങ്ങളിൽ പ്രളയബാധിതരായ ആളുകൾ ഉൾപ്പെടെയുള്ളവർക്ക് താമസം ഒരുക്കുന്നതിനും നഗരസഭയുടെ മറ്റ് ഔദ്യോഗിക അതിഥികൾക്ക് താമസം ഒരുക്കുന്നത് ഉൾപ്പെടെ ലക്ഷ്യം വച്ചാണ് ഷെൽട്ടർ ഹോം കം മുൻസിപ്പൽ ഗസ്റ്റ് ഹൗസും നിർമ്മാണം പൂർത്തീകരിച്ചത്.
പരിപാടിയിൽ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു കൊന്നോല അദ്ധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. ഹകീം, സിദ്ദീഖ് നൂറെങ്ങൽ, സി.പി ആയിഷാബി എന്നിവരും പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, സുരേഷ് മാസ്റ്റർ, വ്യവസായ വകുപ്പ് ഓഫീസർ ശ്രീരാജ്, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് ഷീബ സെബാസ്റ്റ്യൻ സംസാരിച്ചു.
ജിംനേഷ്യത്തിൽ