എടപ്പാൾ: എടപ്പാൾ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. കെ.കെ. ഗോപിനാഥനെ എടപ്പാൾ ലയൺസ് ക്ലബ്ബ് ആദരിച്ചു. ഗോപിനാഥനെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗൈനക്, ഐ.വി.എഫ് ഡോക്ടറായി ഇന്ത്യാടുഡേ മാഗസിൻ തിരഞ്ഞെടുത്തിരുന്നു.
ആദര ചടങ്ങിൽ മുഖ്യാതിഥിയായ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, ഗോപിനാഥനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. പുഷ്പാകരൻ ക്ലബിനു വേണ്ടി മൊമെന്റോ നല്കി. അഷ്റഫ് കെ.എം, സി.വി. സുധൻ, സനിൽകുമാർ കൊട്ടാരത്തിൽ, അരുൾ ജോഷി, എം. ഗോപിനാഥൻ, അഷ്റഫ് പവ്വർ സ്റ്റോൺ, ബഷീർ പൊറ്റാരത്ത് തുടങ്ങിയവർ സംബന്ധിച്ചു.