river
ക​ന​ത്ത​ ​മ​ഴ​യെ തു​ട​ർ​ന്ന് ​നി​റ​ഞ്ഞൊ​ഴു​കു​ന്ന​ ​ക​ട​ലു​ണ്ടി​ ​പു​ഴ.

മലപ്പുറം: കോട്ടക്കുന്ന് മണ്ണിടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കോട്ടക്കുന്ന് ടൗൺ ഹാളിൽ കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇവിടെ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളാണ് ഇന്നലെ ടൗൺഹാളിലേക്ക് മാറിയത്. എ‌ട്ടോളം കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിയിട്ടുമില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ള ഊർങ്ങാട്ടിരി ഓടക്കയത്തെ ആദിവാസികൾക്ക് വെറ്റിലപ്പാറ സ്കൂളിൽ മാറി താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും തന്നെ മാറിതാമസിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതിനെ തുടർന്ന് ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഇന്നലെ വില്ലേജ് ഓഫീസർമാരുടെ യോഗം ചേർന്നിരുന്നു. മാറി താമസിക്കാൻ തയ്യാറാവാത്ത നെല്ലിയായി കുരീരി, കൊടുമ്പുഴ, ഈന്തുംപാലി എന്നീ കോളിനികളിൽ ഇന്ന് വില്ലേജ് ഓഫീസർമാരും വാർഡ് മെമ്പർമാരുമെത്തി ബോധവത്കരണം നടത്തും.

ക​ൺ​ട്രോ​ൾ​ ​റൂം​ ​തു​റ​ന്നു
കാ​ല​വ​ർ​ഷം​ ​ശ​ക്ത​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​മേ​ഖ​ല​യി​ലെ​ ​നാ​ശ​ന​ഷ്ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​ൻ​ ​ജി​ല്ലാ​ ​വെ​റ്റ​റി​ന​റി​ ​കേ​ന്ദ്ര​ത്തി​ൽ​ 24​ ​മ​ണി​ക്കൂ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​തു​റ​ന്നു.​ ​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന​ ​കെ​ടു​തി​ക​ളും​ ​നാ​ശ​ന​ഷ്ട​ങ്ങ​ളും​ ​വി​ളി​ച്ച​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്ന് ​ജി​ല്ലാ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.
ഫോ​ൺ​:​ 04832736696,​ 7907000922

കൃ​ഷി​ ​നാ​ശം

അ​രീ​ക്കോ​ട്
പെ​രാ​ണ​ത്തു​മ്മ​ൽ​ ​-3000​ ​വാ​ഴ​കൾ
പൂ​ങ്കു​ടി​ ​-1000
കാ​രി​പ​റ​മ്പ് ​-1000
താ​ഴ​ത്തു​മു​റി​ ​-1000

നെ​ടി​യി​രു​പ്പ്
വാ​ഴ​ ​-​ 4000
ക​പ്പ​ ​-​ 3​ ​ഏ​ക്കർ
പ​ച്ച​ക്ക​റി​ ​-​ 2​ ​ഏ​ക്കർ