malappuram
വീടുകളുടെ മുറ്റവും സ്റ്റെപ്പും വെള്ളക്കെട്ടിലായപ്പോൾ.

തിരുരങ്ങാടി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി വീടുകൾ വെള്ളപൊക്ക ഭീഷണിയിൽ. കക്കാട്,​ കൂരിയാട്, മാതാട്, പനമ്പുഴ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. സ്ഥിരമായി വെള്ളപൊക്ക ഭീഷണിയിലാണ് കൂരിയാട് പ്രദേശം. മഴ ഇനിയും കനത്താൽ പ്രദേശത്തെ 500 ഓളം വരുന്ന വീടുകളിൽ ഭൂരിഭാഗവും വെള്ളത്തിലാകും. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിൽ സ്വകാര്യ വ്യക്തികൾ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും. പഞ്ചായത്ത് അനുവദിച്ച ദുരിതാശ്വാസ ക്യാമ്പ് പാലശ്ശേരിമാട് സ്‌കൂളിലായിരുന്നു. വേങ്ങര ഭാഗത്തേക്ക്‌ പോകുന്ന റോഡ് പൂർണ്ണമായും വെള്ളം കയറുന്നതിനാൽ ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ പോകാൻ കഴിയാറില്ല. കുരിയാടിൽ നിന്ന് കുറ്റൂർ ഭാഗത്തേക്കുളള റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.