പെരിന്തൽമണ്ണ: ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തൂത എറയത്ര ബഷീറിന്റെ മകൻ മുഹമ്മദ് ഫായിസ് (22) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇവരുടെ ഉടമസ്ഥതയിലുള്ള തൂതയിലെ ഹോട്ടലിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹറയാണ് മാതാവ്. ഭാര്യ: ഷെഹ്‌വ. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, സജ്ന.