madin
മഅദിന്‍ കാമ്പസില്‍ നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച പാരന്റിംഗ് ഗൈഡന്‍സിന് പ്രശസ്ത ട്രൈനര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍ നേതൃത്വം നല്‍കുന്നു

മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കും സൗകര്യങ്ങളേർപ്പെടുത്തി മഅ്ദിൻ അക്കാദമി. 936 വിദ്യാ‌ർത്ഥികളാണ് നീറ്റ് പരീക്ഷ കേന്ദ്രമായ മഅ്ദിനിൽ എത്തിയത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന വേളയില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ തുടര്‍പഠനാവസരങ്ങളും വിദ്യാഭ്യാസ ഭാവിയും ചര്‍ച്ച ചെയ്യുന്ന പാരന്റിംഗ് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ട്രൈനറും മഅദിന്‍ അക്കാദമിക് ഡയറക്ടറുമായ നൗഫല്‍ കോഡൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഉന്നത പഠനത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെ ആകുലതകളകറ്റുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തുടര്‍ പഠന മേഖലകള്‍ തിരഞ്ഞെടുക്കുന്നതിന് പ്രാപ്തമാക്കുന്നതുമായിരുന്നു ക്ലാസ്. രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു. മഅ്ദിന്‍ കാമ്പസിന്റെ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌കുകളും പ്രാഥമിക കൃത്യങ്ങള്‍ക്കായി ടോയ്‌ലെറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ഇരിപ്പിട സൗകര്യങ്ങളും ഏർപ്പെടുത്തി. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കിയതും വളന്റിയേഴ്‌സിന്റെ കൃത്യമായ ഇടപെടലുകളും പരീക്ഷക്കെത്തിയവര്‍ക്ക് ഏറെ ആശ്വാസമായി. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോ പ്രിന്റിംഗ്, ആവശ്യമായ ഡോക്യുമെന്റുകള്‍ പ്രിന്റെടുക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു.