d

പെരിന്തൽമണ്ണ: റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ച് ബാങ്ക് ജീവനക്കാരി. മങ്കട സഹകരണ ബാങ്ക് ജീവനക്കാരി സിന്ധുവും ഭർത്താവ് മോഹനനുമാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. മങ്കട പുളിക്കൽ പറമ്പ് സ്വദേശി റിയാസിന്റെ ഭാര്യയുടെ ആഭരണമാണ് കളഞ്ഞു പോയത്. ബാങ്ക് പ്രസിഡന്റ് അലി കളത്തിൽ, സെക്രട്ടറി ടി. നൂർജഹാൻ, അസിസ്റ്റന്റ് സെക്രട്ടറി യു.പി ഉബൈദ്, ചീഫ് അക്കൗണ്ടന്റ് കെ. ഉനൈസ് ബാബു, ജീവനക്കാരായ സമദ് മാടശ്ശേരി, ബാബുരാജ് വെള്ളില തുടങ്ങിയവർ സംബന്ധിച്ചു.

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകുന്നു.