
പരപ്പനങ്ങാടി: കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി പരപ്പനങ്ങാടി പൊലീസ് പിടിച്ചത് 7604 മോട്ടോർ വെഹിക്കിൾ പെറ്റി കേസുകൾ. ഈയിനത്തിൽ നാല് മാസം കൊണ്ട് 22,64,500 രൂപയാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ നാല് മാസങ്ങളിലെ പെറ്റി കേസുകളിൽ 70 ശതമാനവും ഹെൽമറ്റ് ധരിക്കാത്തതിന് എടുത്തിട്ടുള്ളതാണ്. മദ്യപിച്ച് വാഹനം ഓടിച്ച 147 പേർക്കെതിരെയും ലൈസൻസില്ലാതെ വാഹനമോടിച്ച 87 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000 രൂപയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 25000 രൂപയും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഫൈൻ ഈടാക്കും. വരും ദിവസങ്ങളിലും വാഹന പരിശോധന ഉണ്ടാകുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.