
തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം എ.എം.എൽ.പി സ്‌കൂൾ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം മുൻ ബി.ആർ.സി ട്രൈയ്നർ ബാലു നിർവഹിച്ചു. ഇതോടൊപ്പം അമ്മമാരുടെ കഥാ സൃഷ്ടികൾ ഉൾക്കൊള്ളുന്ന അമ്മയെഴുത്ത് കഥാപതിപ്പ് എം.ടി.എ പ്രസിഡന്റ് സി. ഷക്കീല പ്രകാശനം ചെയ്തു. . റീഡിംഗ് റും ഉദ്ഘാടനം സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ടി.പി. റഷീദ് നിർവഹിച്ചു. വായന മാസാചരണത്തോട് അനുബന്ധിച്ച് അമ്മമാർക്ക് വേണ്ടി നടത്തിയ കഥാപൂരണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം, അലിഫ് ടാലന്റ് പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം, വിവിധ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ ഇതോടൊപ്പം നടന്നു. വിദ്യാരംഗം ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പാവനാടകവും അരങ്ങേറി.