
മലപ്പുറം: ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറൽ), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറൽ), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറൽ), കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാർഡുകളിൽ ജൂലായ് 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉത്തരവിറക്കി. ജൂലൈ 19ന് വൈകീട്ട് ആറ് മുതൽ 21 വൈകീട്ട് ആറുവരെയും വോട്ടെണ്ണൽ ദിവസമായ ജൂലായ് 22 വരെയുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.