record
എം.പി സഫ

കൊണ്ടോട്ടി: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ ഒളവട്ടൂർ എച്ച്.ഐ.ഒ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി എം.പി സഫയെ അനുമോദിച്ചു. മൊബൈൽഫോണിൽ ഡിജിറ്റൽ സ്റ്റോപ്പ്‌ വാച്ച് ഒരു മില്ലി സെക്കൻഡ് കൊണ്ട് സ്റ്റോപ്പ് ചെയ്താണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. പഠന പ്രവർത്തനങ്ങളിലും അക്കാഡമികേതര പ്രവർത്തനങ്ങളിലും മിടുക്കിയാണ് സഫ. ഒളവട്ടൂർ പറമ്പുകുത്ത് എം.പി അലവിയുടെയും ജാഫിറയുടെയും മകളാണ്. എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ഫാത്തിമ ദിൽന, പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് ജിയാദ് എന്നിവർ സഹോദരങ്ങളാണ്. അപൂർവ നേട്ടം സ്വന്തമാക്കിയ സഫയെ സ്കൂൾ സ്റ്റാഫ്, പി.ടി.എ, മാനേജ്‌മന്റ് എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ എം. അബ്ദുൾ ഖാദർ സ്നേഹോപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി എ. ഷിഹാബുദ്ധീൻ, അദ്ധ്യാപകരായ പി.എ അബൂബക്കർ, എൻ.വി സെബാസ്റ്റ്യൻ, എം.കെ അബ്ദുൾ ഗഫൂർ, പി.സി മുഹമ്മദ് ഷഫീഖ് എന്നിവർ സംബന്ധിച്ചു.