തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരളയുടെ ആഹ്വാന പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ ധർണ്ണ നടത്തി. ഭരണ വിഭാഗം ഓഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. വി.എസ്. നിഖിൽ അദ്ധ്യക്ഷത വഹിച്ചു. സെനറ്റംഗമായ വിനോദ് എൻ, ഡോ: വസുമതി. ടി, സാബു, ഗംഗാധരൻ, ടി. ശബീഷ്, പി. നിഷ എന്നിവർ പ്രസംഗിച്ചു.