arrest
അറസ്റ്റിൽ

താനൂർ: താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മയക്കുമരുന്ന് പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് പേർ പൊലീസിന്റെ പിടിയിലായി. നിറമരുത്തൂർ ചെറുമൂച്ചിക്കൽ ഓട്ടോഡ്രൈവർ തച്ചോത്ത് അബ്ദുൾഖയുമിനെ (54) കഞ്ചാവ് സഹിതം താനൂർ പൊലീസ് പിടികൂടി. കൂടാതെ മറ്റ് ഭാഗങ്ങളിൽ നിന്നായി കഞ്ചാവ് ഉപയോഗിക്കുന്ന മൂന്ന് പേരെയും പിടികൂടി. താനൂരിന്റെ വിവിധ ഭാഗങ്ങളിൽ മദ്യമയക്ക്മരുന്ന് വിൽപ്പന വ്യാപകമായതായി പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേർ കസ്റ്റഡിയിലായത്. വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.