d

നിലമ്പൂർ: മിനി ബൈപ്പാസിലെ കുഴികളടക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴ വച്ചാണ് പ്രതിഷേധം നടത്തിയത്.
നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ഷെറി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മൂർഖൻ മാനു, പി.ടി.ചെറിയാൻ, എം.സിക്കന്തർ, മുസ്തഫ കളത്തുംപടിക്കൽ, കെ.സി.രാജു, റഹീം ചോലയിൽ, ഷിബു പുത്തൻവീട്ടിൽ, ഷഫീഖ് മണലൊടി, റെനീഷ് കാവാട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.