d

പെരിന്തൽമണ്ണ: നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവൃത്തികൾ ചെയ്യുന്ന ഹരിത കർമ്മ സേനാംഗങ്ങളായ 71 പേർക്ക് യൂണിഫോമുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും കൈമാറി. ചടങ്ങ് നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹനീഫ മുണ്ടുമ്മൽ അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വിജയ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മൻസൂർ നെച്ചിയിൽ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സീനത്ത്, സംരംഭക ചുമതലയുള്ള സി.ഒ
ശ്രീജ എന്നിവർ സംസാരിച്ചു.