പുനരുജ്ജീവന വാരാചരണം മൗലാന ഹോസ്പിറ്റൽ അംഗണത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ: കെ.എം സീതി ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്മരണക്കായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് നടപ്പാക്കുന്ന പുനരുജ്ജീവന വാരാചരണം മൗലാന ഹോസ്പിറ്റൽ അംഗണത്തിൽ നടന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ: കെ.എം സീതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഓരോ വീട്ടിലും ഓരോ ജീവൻ രക്ഷാപ്രവർത്തകൻ ഉണ്ടാവണമെന്നതാണ് ഐ.എം.എയുടെ ലക്ഷ്യമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. അബ്ദുൾ നാസർ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന പുനരുജ്ജീവന പദ്ധതി ചെയർമാനും മുഖ്യ പരിശീലകനുമായ ഡോ. പി. ശശിധരൻ, മൗലാന ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ വി.എം സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു.