പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം
കുറ്റിപ്പുറം: പൊന്നാനി നഗരസഭാ പ്രദേശങ്ങളിലെ തെരുവ് നായ ഭീഷണിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ഉദ്ഘാടനം ചെയ്തു. എം അബ്ദുല്ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൽ ജബ്ബാർ, മുസ്തഫ വടമുക്ക്, എൻ.പി നബീൽ, ഉണ്ണിക്കൃഷ്ണൻ പൊന്നാനി, എ. പവിത്രകുമാർ, കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.