d
സവാദ്

വളാഞ്ചേരി: വൈക്കത്തൂരിൽ വീട്ടിൽ ഓടുപൊളിച്ചു കയറി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശി സവാദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മൊബൈൽ ഫോണുകളും ഒരു ടാബുമാണ് മോഷ്ടിച്ചത്. ഇവ വിൽപ്പനക്കായി എത്തിച്ച കടയിൽ നടത്തിയ അന്വേഷണത്തിലാണ് സവാദിനെ പിടികൂടാനായത്. ഇയാൾക്കെതിരെ കൊല്ലം ജില്ലയിൽ അടിപിടി കേസ് നിലവിലുണ്ട്.