sndp
എസ്.എൻ.ഡി.പി മലപ്പുറം യൂണിയൻ സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: സ്വസമുദായ അംഗങ്ങളുടെ സമൂല പരോഗതി ലക്ഷ്യം വയ്ക്കുന്നതോടൊപ്പം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും ഏകോദര സഹോദരന്മാരെ പോലെ ജീവിക്കുന്ന ഒരുസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള സംഘടനാ പ്രവർത്തനം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി പറഞ്ഞു. എസ്.എൻ.ഡി.പി മലപ്പുറം യൂണിയൻ സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി.ടി.മന്മഥൻ, ഷീബ ടീച്ചർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് വി.അയ്യപ്പൻ, യോഗം ഡയറക്ടർമാരായ നാരായണൻ നല്ലാട്ട്, പ്രദീപ് കുമാർ ചുങ്കപ്പള്ളി, യൂണിയൻ കമ്മിറ്റി അംഗം ശങ്കരൻ മാസ്റ്റർ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനിൽ കടവത്ത്, സെക്രട്ടറി ദിലീപ് മുന്നരശ്ശൻ, വനിതാ സംഘം പ്രസിഡന്റ് ഗീത ടീച്ചർ, സെക്രട്ടറി വത്സല, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സുനിൽ പട്ടാണത്ത്, സെക്രട്ടറി രഞ്ജിത്ത്, വൈദിക യോഗം കൺവീനർ ഹരിദാസൻ കോഡൂർ, വൈസ് പ്രസിഡന്റ് മോഹനൻ ഊരകം സംസാരിച്ചു. യൂണിയൻ കൗൺസിലർ ജതീന്ദ്രൻ മണ്ണിൽതൊടി നന്ദി പറഞ്ഞു.