malappuram

മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കർക്കിടക വാവ് ചടങ്ങുകളിൽ പങ്കെടുത്ത് ക്ഷേത്രദർശനവും കഴിഞ്ഞ് മടങ്ങാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു. 28 ന് പുലർച്ചെ നാല് മണിക്ക് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. താല്പര്യമുള്ളവർ ബന്ധപ്പെടുക. 9447203014. ബുക്കിങ്ങിനുള്ള വാട്സ്ആപ് നമ്പർ : 9995726885.