
വള്ളിക്കുന്ന്: ഓയിസ്ക ഇന്റർനാഷണലിന്റെ വള്ളിക്കുന്ന് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. അരിയല്ലൂർ സംഗീതഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓയിസ്ക ജില്ലാ പ്രസിഡന്റും റിട്ടയേർഡ് സീനിയർ ഡെപ്യൂട്ടി കളക്ടറുമായി മുരളി പുതുക്കോടി അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർസു, അബ്ദുൽ റസാഖ് എന്നിവരെ ആദരിച്ചു. വള്ളിക്കുന്ന് ചാപ്റ്ററിന്റെ പ്രൊജക്ട് ലോഞ്ചിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ നിർവഹിച്ചു. ഓയിസ്ക സൗത്ത് ഇന്ത്യ വുമൺസ് ഫോറം സെക്രട്ടറി ഫൗസിയ മുബഷീർ വനിതാ ഫോറം ഉദ്ഘാടനം ചെയ്തു. അരവിന്ദ് ബാബു, വി.പി.ശശിധരൻ, പി.കെ.അബ്ദുൽ ജബ്ബാർ, ഡോ.പി.കൃഷ്ണദാസ്, ഡോ.വി.പി.ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതി തോട്ടുങ്ങൽ, പഞ്ചായത്ത് മെമ്പർമാരായ സുഹറ ചോളക്കകത്ത്, നിസാർ കുന്നുമ്മൽ, കെ.പി. ആഷിഫ് മഷ്ഹൂദ്, കൃഷി ഓഫീസർ അമൃത കെ.എസ്, കെ.പി. രാംദാസ് ,കെ.കെ. അബ്ദുൽ റസാഖ് ഹാജി, എ.പി. ഹുസൈൻ, കേശവദാസ്, സി.പി.രാംദാസ് , നൗഷാദ് എടവണ്ണ, വിശ്വനാഥൻ മേനത്ത്, കെ.അഷറഫ് സംസാരിച്ചു. പുതിയ ഭാരവാഹികളായി വിശ്വനാഥൻ മേനത്ത്(പ്രസിഡന്റ്) , കെ.പി. ആഷിഫ് മഷ്ഹൂദ് ( സെക്രട്ടറി), കെ.അഷറഫ് (ട്രഷറർ) വനിതാവിഭാഗം ലക്ഷ്മി.എ.എം (പ്രസിഡന്റ്),സ്നേഹലത (സെക്രട്ടറി) റെയ്ന.കെ.പി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.