d

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡി ഫൈബർ യൂണിറ്റിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻ പോയ സമയത്താണ് ചകിരി സംസ്‌കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്‌കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂത വാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു. പെരിന്തൽമണ്ണ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ സി. ബാബുരാജ്, അസി. സ്റ്റേഷൻ ഓഫീസർ ജോസ് ബേബി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ഫോഴ്സ്, ട്രോമാ കെയർ യൂണിറ്റ് അംഗങ്ങളും നാട്ടുകാരും ചേർന്ന് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാവുന്നതിന് മുൻപ് തീ അണച്ചു.