
മലപ്പുറം:സംസ്ഥാന ഫാം ഇൻഫർമേഷൻ ബ്യൂറോ കാർഷിക ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം കേരളകൗമുദി മലപ്പുറം യൂണിറ്റ് ഫോട്ടോഗ്രാഫർ അഭിജിത്ത് രവിക്ക്. 2021 ജൂലായ് 13ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാർഡ്. പൂക്കോട്ടൂർ കീഴേടത്ത് വീട്ടിൽ രവീന്ദ്രന്റെയും (റിട്ട. ജൂനിയർ സൂപ്രണ്ട്, സിവിൽ സപ്ലൈസ്) ബിന്ദുവിന്റെയും (മോങ്ങം എം.എം.യു.പി സ്‌കൂൾ അദ്ധ്യാപിക) മകനാണ്. സഹോദരി ലക്ഷ്മിപ്രിയ.