
മലപ്പുറം: സേവാഭാരതി വെളിയങ്കോട് പഞ്ചായത്ത് സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം പുഴക്കര വ്യാസ വിദ്യാനികേതനിൽ നടന്നു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് അരിംബൂത്ത് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി വിജേഷ് കാവുങ്കൽ, ട്രഷറർ സുരേഷ്ബാബു എന്നിവർ സംസാരിച്ചു. വരണാധികാരി പൊന്നാനി ഖണ്ഡ് സംഘചാലക് ബാലകൃഷ്ണൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ. ശശിധരൻ (പ്രസിഡന്റ്), കെ. മഹേഷ്, സന്തോഷ്. സി.എ (വൈസ് പ്രസിഡന്റുമാർ), വിജേഷ്. കെ (ജനറൽസെക്രട്ടറി), രാഹുൽ, പ്രമീള ശശിധരൻ (ജോ. സെക്രട്ടറിമാർ), സുരേഷ്ബാബു. വി (ട്രഷറർ), ബാബു.കെ (ഐ.ടി കോ-ഓർഡിനേറ്റർ), മഞ്ജു ഗിരീഷ് (വനിതാ കോ-ഓർഡിനേറ്റർ), ഷൺമുഖൻ.കെ, രാമകൃഷ്ണൻ.കെ, വിജു.കെ, ദിനേശൻ.കെ എന്നിവരെ തിരഞ്ഞെടുത്തു. ഭാവി പ്രവർത്തനവും ബഡ്ജറ്റും അവതരിപ്പിച്ചു.