v
ഭാനവിന് ടർബോലക്സ് പെയ്ന്റ്സ് ഉടമ രഘു. കെ ഉപഹാരം സമർപ്പിക്കുന്നു സീനിയർ മാനേജർ സൗമ്യ സുനിത്ത് സമീപം

എടപ്പാൾ: ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പ്യാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഭാനവിനെ ടർബോലക്സ് പെയിന്റ്സിന്റെ ആസ്ഥാനത്തു ചെയർമാൻ രഘു കെ. ഉപഹാരം നൽകി ആദരിച്ചു. ഇന്ത്യൻ നാഷണൽ ഏർത്ത് സയൻസ് ഒളിമ്പ്യാർഡിലും തുടർന്നു നടന്ന ക്യാമ്പിലും ഒന്നാം റാങ്ക്‌ നേടിയാണ് എടപ്പാൾ സ്വദേശിയായ ഭാനവ് അന്താരാഷ്ട്ര ഏർത്ത് സയൻസ് ഒളിമ്പ്യാർഡിൽ ഇന്ത്യൻ പതാകയേന്തുന്നത്. പ്രതിഭാശാലികളായ വിദ്യാർത്ഥികളെ അനുമോദിക്കാൻ ടർബോലക്സ് പെയിന്റ്സ് എന്നും മുന്നിൽ ഉണ്ടാകുമെന്ന് ചെയർമാൻ രഘു കെ അറിയിച്ചു. പരിപാടിയിൽ സീനിയർ മാനേജർ സൗമ്യ സുനിത്തും പങ്കെടുത്തു.