s
പി.ടി. അരുൺകുമാർ സ്മാരക പുരസ്‌കാരം സി. വാസുദേവന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് സമ്മാനിക്കുന്നു.

പെരിന്തൽമണ്ണ: സാമൂഹികസാംസ്‌കാരിക രംഗങ്ങളിലും സർവീസ് മേഖലയിലും പെരിന്തൽമണ്ണയിൽ നിറഞ്ഞു നിന്നിരുന്ന പി.ടി. അരുൺകുമാറിന്റെ വേർപാടിന്റെ ഏഴാം വർഷവും വിവിധ പരിപാടികളോടെ പി.ടി.അരുൺകുമാർ സ്മാരക സാംസ്‌കാരിക സമിതി സംഘടിപ്പിച്ചു. സമിതി ലക്ഷ്യം വെച്ച അവയവദാനം ബോധവത്കരണ പരിപാടിയോടെ ആരംഭിച്ചു. എം.ഇ.എസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ.മുബാറക്ക് സാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ.പി.വി. അരുൺ ആമുഖപ്രഭാഷണം നടത്തി. ചെറുകാട് സ്മാരക ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കഥാകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാൽ പി.ടി. അരുൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഈ വർഷത്തെ പി.ടി. അരുൺകുമാർ സ്മാരക പുരസ്‌കാരം നേടിയ സി. വാസുദേവന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പുരസ്‌കാരം സമ്മാനിച്ചു. കെ. കൃഷ്ണൻകുട്ടി, പി.പി.വാസുദേവൻ, ഡോ.കെ.പി. മോഹനൻ, പ്രൊഫ.പി. ഗംഗാധരൻ, വി. രമേശൻ, ഇ. രാജേഷ്, പി. തുളസീദാസ്, പി.എസ്. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.