d
'തേൻകണം' പരിപാടിയുടെ മുനിസിപ്പൽതല ഉദ്ഘാടനം നിർവഹിച്ചു

പെരിന്തൽമണ്ണ: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കൺവാടി വിദ്യാർത്ഥികൾക്ക് തേൻ കൊടുക്കുന്ന പരിപാടിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം എരവിമംഗലം നവോദയ അങ്കൺവാടി പരിസരത്ത് മുനിസിപ്പൽ ചെയർമാൻ പി. ഷാജി നിർവഹിച്ചു.
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള തേൻ വിതരണം സംസ്ഥാന ഹോർട്ടികോർപ്പുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് 300 ഗ്രാം തേൻ എന്ന നിരക്കിൽ ഓരോ അങ്കൺവാടികളിലേക്കും വിതരണം ചെയ്യും. ഒരു അങ്കൺവാടിയിൽ 15 കുട്ടികളെന്ന നിരക്കിൽ ആഴ്ചയിൽ രണ്ട് ദിവസം ഒരു കുട്ടിക്ക് 0.05 ഗ്രാം തേൻ വീതമാണ് വിതരണം ചെയ്യുന്നത്.