ds


പരപ്പനങ്ങാടി: സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിച്ച് കുട്ടികൾക്ക് പോഷക സമ്പന്നമായ ആഹാരം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് പരപനങ്ങാടി ഉപജില്ലാ ഓഫീസിന് മുന്നിൽ കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ മനോജ് ഉദ്ഘാടനം ചെയ്തു. ടി.സി മുഹമ്മദ് ഷമീർ അദ്ധ്യക്ഷത വഹിച്ചു. സുഷമ കണിയാട്ടിൽ, എൻ. അബ്ദുള്ള, പി.പി രാജീവ്, റോയ് പി.ജെ, ഗീത തുടങ്ങിയവർ സംസാരിച്ചു.