crime
പിഴയീടാക്കി

വണ്ടൂർ: വീട്ടുവളപ്പിലെ മാലിന്യം വീടിനു മുന്നിലെ റോഡരികിലേക്ക് തള്ളിയതിൽ നടപടിയുമായി അധികൃതർ. തിരുവാലി പഞ്ചായത്തിൽ നിയമലംഘനം നടത്തിയ ആറു പേരിൽ നിന്ന് പിഴയായി 8500 രൂപ ഈടാക്കി.
മലപ്പുറം ഡി.ഡി.പി ഓഫീസ് സീനിയർ സൂപ്രണ്ട് ആർ.പി. സുബ്രഹ്മണ്യൻ, തിരുവാലി പഞ്ചായത്ത് സെക്രട്ടറി കെ. രാജീവ് , ഹെഡ് ക്ലാർക്ക് ബി. ശിവദാസൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കിഷോർ ബാലൻ, സുനിൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നവരെ പിടികൂടാൻ മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ പരിശോധന നടത്തിയത്. പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ പദ്ധതിയോട് സഹകരിക്കാത്ത വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമാണ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.